---
title: "തീവ്ര ന്യൂനമർദം ; സംസ്ഥാനത്ത് ശക്തമായ മഴ നാളെയും തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Extreme low pressure; Heavy rains to continue in state tomorrow, yellow alert in 5 districts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150215/Extreme low pressure; Heavy rains to continue in state tomorrow, yellow alert in 5 districts"
published_at: "2023-10-01T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651911c8af82d_images.jpeg"
keywords: []
---

# തീവ്ര ന്യൂനമർദം ; സംസ്ഥാനത്ത് ശക്തമായ മഴ നാളെയും തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** തീവ്ര ന്യൂനമർദം ; സംസ്ഥാനത്ത് ശക്തമായ മഴ നാളെയും തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

## Article Content

തീവ്ര ന്യൂനമർദം ; സംസ്ഥാനത്ത് ശക്തമായ മഴ നാളെയും തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 5 ജില്ലകളിൽ യെല്ലോ അലർട്ട്. അറബിക്കടലിൽ തീവ്ര ന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും തുടരുന്നു.

പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടവും ഉണ്ടായി. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം, ഇന്നും വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. തീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ആലപ്പുഴയിലും എറണാകുളം, തൃശ്ശൂർ,കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അറബിക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെയും ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമൃദത്തിന്റെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. നാളെയും സമാന തോതിൽ മഴ പ്രതീക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150215/Extreme low pressure; Heavy rains to continue in state tomorrow, yellow alert in 5 districts)